NEWS
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ പിടിയിൽ
30/06/2025 06:06 PM IST
nila

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ പൗരൻ പിടിയിൽ. ഭീകരർക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്നയാളാണ് ജമ്മു കശ്മീരിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാൻ ശ്രമിക്കവെ പിടിയിലായത്. ആരിഫ് എന്നാണ് പിടിയിലായ ഇരുപതുകാരന്റെ പേര്. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ കശ്മീരിലേക്ക് കടക്കാൻ സഹായിക്കുന്നതിനിടെയാണ് ഇയാൾ സൈന്യത്തിന്റെ പിടിയിലായത്.
നാല് ഭീകരവാദികളെയാണ് ആരിഫ് ഇന്ത്യയിലേക്ക് കടത്താനായി ശ്രമിച്ചത്. അതേസമയം സൈന്യത്തിന്റെ തിരിച്ചടിയിൽ പരിക്കേറ്റ ഭീകരവാദികൾ പാകിസ്ഥാനിലേക്ക് തിരിഞ്ഞോടി. പിന്തിരിഞ്ഞോടിയവർക്കെതിരെ സൈന്യം വെടിയുതിർത്തില്ല. ഇവരെ പിടികൂടിയതിന്റെ സമീപ മേഖലയിലാണ് പാക് സൈനിക പോസ്റ്റുള്ളത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











